ലോകക്ലാസ്സിക് സിനിമകൾ എല്ലാവരിലേക്കും എത്തിക്കുക നവ സിനിമയുടെ ആസ്വാദനവും പഠനവും സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ഫിലിം സോസൈറ്റി രൂപീകരിച്ചത്.ഫിലിം സോസൈറ്റിയുടെ പേര് ലൂമിയർ ലീഗ് എന്നാണ്
.2024 ജൂൺ 9 ഞായറാഴ്ച പത്തനംതിട്ട മുനിസിപ്പൽ ടൌൺ ഹാളിൽ പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ ഫിലിം സൊസൈറ്റിയായ ലൂമിയർ ലീഗിന്റെ ഉത്ഘാടനം നിർവഹിക്കും.
നല്ല സിനിമകൾക്ക് പിന്തുണയും പ്രചാരവും നൽകുക, ചലച്ചിത്രവബോധം സൃഷ്ടിക്കുക ഗൗരവമുള്ള ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുക സമാന ആശയമുള്ള ഫിലിം സോസൈറ്റികളുമായി സഹകരിക്കുക എന്നിങ്ങനെ ചലച്ചിത്ര സംബന്ധിയായ നിരവധി ക്രിയാത്മകമായ പ്രവർത്തന പദ്ധതികളാണ് ലൂമിയർ ലീഗിലുള്ളത്.
പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ: സക്കീർ ഹുസൈൻ ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനെ ആദരിക്കും .ചലച്ചിത്ര സംവിധായകൻ മധു ഇറവങ്കര പെങ്കെടുക്കുന്ന ചടങ്ങിൽ മുതിർന്ന ഫിലിം സൊ സൈറ്റി / ചലച്ചിത്ര പ്രവർത്തകനും എഫ് എഫ് എസ് ഐ കേരള റീജിയണൽ കൗൺസിൽ അംഗവുമായ എ മീര സാഹിബ്, പത്തനംതിട്ട ഐശ്വര്യ ട്രിനിറ്റി മൂവി മാക്സ് ഉടമ പി എസ് രാജേന്ദ്ര പ്രസാദ് എന്നിവരെ സൊസൈറ്റിയുടെ ഓണറ്റി അംഗത്വം നൽകി ആദരിക്കും.
of the Pathanamthitta Film Society; Inauguration Padma Vibhushan Adoor Gopalakrishnan